ADVERTISEMENT

അഹമ്മദാബാദ്∙ ഗുജറാത്ത് തീരത്ത് അറബിക്കടലിൽ 10 ജീവനക്കാരുമായി എത്തിയ പാക്കിസ്ഥാൻ ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) പിടികൂടി. യാസീൻ എന്ന പേരിലുള്ള ബോട്ടാണ് ശനിയാഴ്ച രാത്രി പിടികൂടിയത്. ബോട്ടിലെ ജീവനക്കാരെ ചോദ്യംചെയ്യലിനായി പോർബന്തറിലേക്ക് മാറ്റി. ഗുജറാത്ത് തീരം വഴി ലഹരി കടത്താൻ ഇത്തരം ബോട്ടുകൾ ഉപയോഗിക്കുന്ന സംഭവങ്ങള്‍ അടുത്തിടെ വർധിച്ചിരുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബർ 15ന് ഗുജറാത്ത് തീരത്ത് 12 ജീവനക്കാരുമായി എത്തിയ പാക്ക് ബോട്ട് ഐസിജി പിടികൂടിയിരുന്നു. ഡിസംബർ 20ന്, 400 കോടി രൂപ വിലമതിക്കുന്ന 77 കിലോ ഹെറോയിനുമായി ആറു ജീവനക്കാരുമായെത്തിയ പാക്ക് മത്സ്യബന്ധന ബോട്ടും ഗുജറാത്ത് തീരത്തുനിന്ന് പിടികൂടിയിരുന്നു.

English Summary: Pakistan boat with 10 crew members apprehended off Gujarat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com