ADVERTISEMENT

ന്യൂഡൽഹി∙ ‘സുള്ളി ഡീല്‍സ്’ എന്ന ആപ്പിലൂടെ മുസ്‌‌ലിം യുവതികളെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ ആപ്പിന്‍റെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. ബിസിഐ വിദ്യാര്‍ഥിയായ ഓംകാരേശ്വര്‍ ഠാക്കൂറിനെയാണ് (26) മധ്യപ്രദേശിലെ ഇന്‍ഡോറില്‍നിന്ന് ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ അറസ്റ്റ് ചെയ്തത്. പ്രതിയെ ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിൽ ആപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ‌ പുറത്തുവരുമെന്നാണ് സൂചന.

2021 ജൂലൈയില്‍ ഗിറ്റ്ഹബ് പ്ലാറ്റ്ഫോമില്‍ സുള്ളി ഡീല്‍സ് ആപ്പുണ്ടാക്കിയത് ഓംകാരേശ്വറാണെന്ന് പൊലീസ് അറിയിച്ചു. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായും പ്രതി വെളിപ്പെടുത്തി. നേരത്തേ ബുള്ളി ബായ് കേസില്‍ പൊലീസ് നാലുപേരെ അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റിലായ മുഖ്യപ്രതി നീരജ് ബിഷ്ണോയ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഓംകാരേശ്വറിനെ പിടികൂടിയത്. സുള്ളി ഡീല്‍സ് കേസിലെ ആദ്യ അറസ്റ്റാണിത്.

English Summary: "Sulli Deals" Muslim Women 'Auction' App Creator Arrested In Indore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com