ADVERTISEMENT

കോഴിക്കോട് ∙ 1,200 കോടി രൂപയുടെ മോറിസ് കോയിൻ തട്ടിപ്പ് കണ്ടെത്തിയ കേസിൽ, മലപ്പുറം സ്വദേശിയായ കളിയിടുക്കൽ നിഷാദിന്റെ 36.72 കോടിയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. നിഷാദിന്റെയും വിവിധ കമ്പനികളുടെയും പേരിൽ രണ്ട് ബാങ്കുകളിൽ ഉള്ള അക്കൗണ്ടുകൾ, തട്ടിപ്പിലൂടെ വാങ്ങിയ ഭൂമി, ക്രിപ്റ്റോ കറൻസി എന്നിവയാണ് കണ്ടുകെട്ടിയത്.

മലപ്പുറം, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിൽ കേരള പൊലീസ് റജിസ്റ്റർ ചെയ്ത പരാതികളിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇഡി നടപടി. 900 നിക്ഷേപകരിൽ നിന്നായി 1,200 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. ബെംഗളൂരു ആസ്ഥാനമായുള്ള ലോങ് റിച്ച് ഗ്ലോബൽ, ലോങ് റിച്ച് ടെക്നോളജീസ്, മോറിസ് ട്രേഡിങ് സൊലൂഷൻസ് എന്നീ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്.

പൗരപ്രമുഖരെ ഉൾപ്പെടുത്തി വിവിധ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചാണ് നിക്ഷേപകരെ ആകർഷിച്ചത്. ഏറ്റവും കുറഞ്ഞ തുകയായ 15,000 രൂപ നിക്ഷേപിച്ചാൽ ദിവസം 270 രൂപ വീതം 300 ദിവസം ലാഭവിഹിതം ലഭിക്കുമെന്നായിരുന്നു പ്രധാന വാഗ്ദാനം. മറ്റൊരാളെ ചേർത്താൽ അതിന്റെ കമ്മിഷനും ലഭിക്കും.

നിക്ഷേപങ്ങൾ മോറിസ് കോയിൻ എന്ന ക്രിപ്റ്റോ കറൻസിയാക്കി മാറ്റി നിക്ഷേപകർക്കു ലഭിക്കുമെന്നും 300 ദിവസം ലാഭവിഹിതം ലഭിച്ചു കഴിഞ്ഞാൽ മോറിസ് കോയിൻ വിൽക്കാമെന്നും പറഞ്ഞാണു പണം സമാഹരിച്ചത്. വൻതോതിൽ നിക്ഷേപം എത്തിയതോടെ പണവുമായി നടത്തിപ്പുകാർ മുങ്ങി. സ്വരൂപിച്ച പണം റിയൽ എസ്റ്റേറ്റിലാണ് നിക്ഷേപിച്ചത്. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ആർഭാട ജീവിതം നയിക്കാനും ആഡംബര കാറുകൾ വാങ്ങിക്കൂട്ടാനും പണം വിനിയോഗിച്ചു.

English Summary: Morris Coin cryptocurrency fraud: ED attaches assets worth Rs 36 crores of Nishad K for cheating

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com