ജഡ്ജിമാര്‍ക്കടക്കം കോവിഡ്: ഹൈക്കോടതി പ്രവർത്തനം ഓണ്‍ലൈനിലേയ്ക്ക് മാറും

1280-high-court-of-kerala
SHARE

കൊച്ചി ∙ ഹൈക്കോടതി പ്രവര്‍ത്തനം ഓണ്‍ലൈനിലേയ്ക്ക് മാറ്റാന്‍ തീരുമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഹൈക്കോടതിയിൽ മൂന്ന് ജഡ്ജിമാർക്ക് കോവിഡ് ബാധിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി  യോഗത്തിലാണ് തീരുമാനം. അഭിഭാഷക സംഘടനകളുമായി ചർച്ച നടത്തിയ ശേഷമായിരിക്കും ഓൺലൈൻ സിറ്റിങ്ങുകൾ ആരംഭിക്കുക.

കോവിഡ് വ്യാപനത്തെത്തുടർന്നു ലോക്ഡൗൺ നിലവിൽ വന്നതോടെയാണ് ഹൈക്കോടതി ഓൺലൈനായി കേസുകൾ പരിഗണിക്കാൻ തുടങ്ങിയത്. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതോടെ നേരിട്ടുള്ള സിറ്റിങ്ങ് ആരംഭിച്ചു.

വിഡിയോ കോൺഫറൻസിങ് മുഖേന കേസുകൾ നടത്തുന്നതിനുള്ള സൗകര്യം നിലനിർത്തിയാണു നിയന്ത്രണങ്ങളോടെ നേരിട്ടുള്ള സീറ്റിങ്ങുകൾ നടന്നിരുന്നത്. കോവിഡ്, ഒമിക്രോൺ കേസുകൾ കുത്തനെ ഉയർന്നതോടെയാണ് വീണ്ടും ഓൺലൈനായി കേസുകൾ പരിഗണിക്കാൻ തീരുമാനിച്ചത്. 

English Summary: High Court of Kerala Reverts To Virtual Hearing As COVID Cases Soar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA