ADVERTISEMENT

ന്യൂഡൽഹി∙  കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ഏഴ് ദിവസം ക്വാറന്റീന്‍ പാലിക്കണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) നിര്‍ദേശം. ഇവർ പരിശോധന നടത്തിയാലും ഇല്ലെങ്കിലും ക്വാറന്റീനിൽ പ്രവേശിക്കണമെന്നാണു നിർദേശം. നേരത്തേ സമ്പർക്കത്തിന്റെ പേരിൽ മാത്രം കോവിഡ് പരിശോധന ആവശ്യമില്ലെന്ന് ഐസിഎംആർ അറിയിച്ചിരുന്നു.

രാജ്യത്ത് കേരളമുൾപ്പെടെയുള്ള 19 സംസ്ഥാനങ്ങളില്‍ ചികില്‍സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിനു മുകളിലാണ്. 153.80 കോടിയിൽ അധികം ഡോസ് വാക്സീൻ  ഇതുവരെ വിതരണം ചെയ്തു. രാജ്യത്തു പ്രതിദിനം നടത്താൻ കഴിയുന്ന ആർടിപിസിആർ പരിശോധനകൾ 20 ലക്ഷത്തിൽ അധികമാണെന്ന് ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. 

അതിനിടെ, ഒമിക്രോണ്‍ സ്ഥിരീകരിക്കാന്‍ ആർടിപിസിആർ മാതൃകയിലുള്ള ‘ഒമിഷുവർ’ എന്ന സാങ്കേതിക വിദ്യ ടാറ്റ വികസിപ്പിച്ചു. ഐസിഎംആർ ഇതിനു അനുമതി നല്‍കി.

English Summary: Covid curbs in india

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com