ADVERTISEMENT

ന്യൂഡൽഹി ∙ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി അധികൃതർ. ടെസ്‌ല, സ്‌പേസ്എക്‌സ് കമ്പനികളുടെ മേധാവി ഇലോണ്‍ മസ്‌കുമായി ബന്ധപ്പെട്ട ട്വീറ്റുകൾ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇലോൺ മസ്കിന്റെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നുള്ള ട്വീറ്റുകളും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. ട്വിറ്റർ അക്കൗണ്ട് വൈകാതെ പുനഃസ്ഥാപിച്ചു. എന്നാൽ സംഭവത്തെ കുറിച്ച് കൂടുതൽ പ്രതികരിക്കാൻ അധികൃതർ തയാറായില്ല.

കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. @narendramodi എന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇന്ത്യയില്‍ ബിറ്റ്‌കോയ്ന്‍ നിയമാനുസൃതമാക്കിയെന്നും സർക്കാർ 500 ബിറ്റ്‌കോയ്ന്‍ വാങ്ങി ജനങ്ങൾക്ക് വിതരണം ചെയ്യുകയാണെന്നും ട്വീറ്റ് ചെയ്യപ്പെട്ടു.

ഈ മാസം ആദ്യം ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഐഎംഎ എന്ന ട്വിറ്ററിലെ പേര് ഹാക്കർമാർ ഇലോൺ മസ്ക് എന്നുമാറ്റി ട്വീറ്റും ചെയ്തിരുന്നു. ഐഎംഎയ്ക്ക് പുറമേ ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സിന്റെയും മൻ ദേശി മഹിളാ ബാങ്കിന്റെയും ട്വിറ്റർ അക്കൗണ്ടുകളും ഹാക്ക് ചെയ്ത് ഹാൻഡിലുകളുടെ പേര് ഇലോണ്‍ മസ്ക് എന്ന് മാറ്റിയിരുന്നു. ക്രിപ്റ്റോ കറൻസി പ്രോൽസാഹിപ്പിക്കുന്ന തരത്തിലുള്ള ട്വീറ്റുകളും ഹാക്കർമാർ പോസ്റ്റ് ചെയ്തിരുന്നു.

English Summary: Information And Broadcasting Ministry Twitter Handle Hacked, Restored Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com