ADVERTISEMENT

വാഷിങ്ടന്‍∙ ഉത്തരകൊറിയ ഹൈപ്പർസോണിക് മിസൈല്‍ പരീക്ഷണം നടത്തിയതിനെ തുടര്‍ന്നു ചില വിമാനസര്‍വീസുകള്‍ താല്‍ക്കാലികമായി വൈകിപ്പിച്ച് അമേരിക്ക. ഒരാഴ്ചയ്ക്കുള്ളില്‍ ഉത്തരകൊറിയ നടത്തുന്ന രണ്ടാമത്തെ ആയുധപരീക്ഷണമാണ് യുഎസിനു തലവേദനയായത്. പടിഞ്ഞാറന്‍ തീരത്തെ വിമാനത്താവളങ്ങളില്‍ ചില വിമാനങ്ങള്‍ പറന്നുയരുന്നത് 15 മിനിറ്റോളം വൈകിപ്പിച്ചിരുന്നുവെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ സ്ഥിരീകരിച്ചു. 

കഴിഞ്ഞയാഴ്ച ഉത്തരകൊറിയ ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷിച്ചതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി ന്യൂയോര്‍ക്കില്‍ ചേര്‍ന്നതിനു പിന്നാലെയാണ് രണ്ടാമത് മിസൈല്‍ പരീക്ഷണം നടത്തിയത്. ചൊവ്വാഴ്ച പരീക്ഷിച്ച മിസൈല്‍, ഹൈപ്പര്‍സോണിക് വേഗത്തില്‍ 700 കിലോമീറ്റര്‍ സഞ്ചരിച്ച് ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കു പുറത്തു കടലിലാണ് പതിച്ചതെന്നാണു റിപ്പോര്‍ട്ട്. ഉത്തരകൊറിയന്‍ നടപടി അപലപനീയമാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു. അമേരിക്കയും മിസൈല്‍ പരീക്ഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തി.

English Summary: US Halts Some Flights After Second North Korea Missile Launch In Days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com