ADVERTISEMENT

ന്യൂഡൽഹി ∙ ടെസ്‌ല ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ വിൽക്കാൻ 2019 മുതൽ ആഗ്രഹിച്ചിരുന്നതായി ടെസ്‌ല കമ്പനി സിഇഒ ഇലോൺ മസ്‌ക്. ‘സർക്കാരുമായി വിയോജിപ്പുകളുണ്ട്. അതുകൊണ്ടാണ് ഇന്ത്യയിലെ പ്രവർത്തനം വൈകുന്നത്’ -മസ്‌ക് ട്വീറ്റ് ചെയ്‌തു. ഇന്ത്യയിൽ എന്നാണ് ടെസ്‌ല പ്രവർത്തനം ആരംഭിക്കുക എന്ന ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു മസ്‌ക്.

ഒന്നാം എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതിനു തൊട്ടുപിന്നാലെ മുതൽ മസ്‌കും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ടെസ്‌ല ഫാക്ടറി തുടങ്ങുന്നതു സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചിരുന്നു. എന്നാൽ 100 ശതമാനം ഇറക്കുമതി തീരുവ എന്ന ഇന്ത്യയുടെ നയത്തിന്റെ പേരിൽ കമ്പനി പിന്മാറുകയായിരുന്നു. ഇറക്കുമതി തീരുവ കുറച്ചു വാഹനങ്ങൾ മിതമായ വിലയിൽ ഇന്ത്യയിൽ വിറ്റഴിക്കാൻ സർക്കാർ പിന്തുണയ്ക്കണമെന്നാണ് മസ്കിന്റെ ആവശ്യം.

ഇന്ത്യയിൽ ചൈനീസ് നിർമിത കാറുകൾ വിൽക്കാൻ പാടില്ലെന്നും ഇന്ത്യയിലെ പ്രാദേശിക ഫാക്ടറിയിൽ വാഹനങ്ങൾ നിർമിക്കണമെന്നും കഴിഞ്ഞ ഒക്ടോബറിൽ ടെസ്‌ലയോട് കേന്ദ്രം ആവശ്യപ്പെട്ടൂ. അതേസമയം, 2022 ന്റെ നാലാം പാദത്തിൽ ഇന്ത്യയിൽ എസ് ക്ലാസ് സെഡാന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കുമെന്ന് പ്രമുഖ വാഹന നിർമാതാക്കളായ മെഴ്‌സിഡീസ് ബെൻസ് അറിയിച്ചു.

English Summary: Elon Musk Says Tesla Not In India Due To 'Challenges With The Government'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com