ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്ആർടിസിയിൽ ശമ്പള പരിഷ്കരണ കരാറില്‍ മാനേജ്മെന്‍റും യൂണിയനുകളും ഒപ്പുവച്ചു. പുതിയ കരാര്‍ പ്രകാരം കുറഞ്ഞ ശമ്പളം 23,000 രൂപയായിരിക്കും. ഇനി ശമ്പള പരിഷ്കരണം 10 വര്‍ഷത്തിനുശേഷം നടപ്പാക്കും. മുഴുവന്‍ വനിത ജീവനക്കാര്‍ക്കും ചൈല്‍ഡ് കെയര്‍ അലവന്‍സ് ലഭിക്കുമെന്നു ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.

പ്രഖ്യാപിച്ച തീയതിക്കുള്ളിൽ തന്നെ 11 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കെഎസ്ആർടിസി ജീവനക്കാരുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കുന്ന ശമ്പളക്കരാർ ഒപ്പ‍ു വച്ചത്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസും, ജീവനക്കാരുടെ മൂന്ന് സംഘടനാ പ്രതിനിധികളുമായാണു കരാറിൽ ഒപ്പു വച്ചത്.

English Summary: Pay revision implemented in KSRTC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com