ADVERTISEMENT

മലപ്പുറം∙ മഞ്ചേരി പൂക്കൊളത്തൂർ സിഎച്ച്എം ഹയർസെക്കൻഡറി സ്കൂളിൽ എസ്എ‌ഫ്‌ഐ പ്രവർത്തകരും അധ്യാപകരും തമ്മിൽ കൂട്ടയടി. 6 അധ്യാപകർക്കും 3 എസ്എ‌ഫ്‌ഐ നേതാക്കൾക്കും പരുക്കേറ്റു. എസ്എഫ്‌ഐ ഏരിയ പ്രസിഡന്റിന്റെ കയ്യൊടിഞ്ഞു. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പഠിപ്പുമുടക്ക് സമരത്തിൽ പങ്കെടുക്കാൻ മുൻകയ്യെടുത്ത പ്രവർത്തകനെതിരെ നടപടി എടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധം അറിയിക്കാൻ എത്തിയതായിരുന്നു എസ്എ‌ഫ്‌ഐ നേതാക്കൾ. ഇതിനിടെയാണു സംഘർഷമുണ്ടായത്. സ്കൂളിലെ ഓഫിസിൽ അതിക്രമിച്ചു കടന്ന് എസ്എ‌ഫ്‌ഐ പ്രവർത്തകർ ആക്രമിച്ചു എന്നാണ് അധ്യാപകരുടെ പരാതി. എന്നാൽ, ഓഫിസിനുള്ളിൽ പ്രവർത്തകരെ അധ്യാപകർ വളഞ്ഞിട്ടു തല്ലിയതാണെന്ന് എസ്എ‌ഫ്‌ഐ നേതാക്കൾ ആരോപിക്കുന്നു.

English Summary: SFI Workers -Teachers clash at CHM Higher Secondary School

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com