ADVERTISEMENT

ന്യൂഡൽഹി∙ രാജ്യതലസ്ഥാനത്ത് ഗാസിപുരിലെ പൂ മാർക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളിൽ ബോംബ് കണ്ടെത്തി. പൊലീസ് നിയന്ത്രിത സ്‌ഫോടനം നടത്തി ബോംബ് നിർവീര്യമാക്കി. എട്ടടി കുഴിയെടുത്താണ് നിയന്ത്രിത സ്‌ഫോടനം നടത്തിയത്. ബാഗ് ഉപേക്ഷിച്ചയാൾ രാവിലെ 9.30 നാണ് സ്കൂട്ടറിൽ പൂ മാർക്കറ്റിലെത്തിയത്.

പിന്നാലെ ബാഗ് ഉപേക്ഷിച്ചു പോയെന്നാണ് സൂചന. മാർക്കറ്റിലുണ്ടായിരുന്നവരാണ് ബാഗ് കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി ഉത്തർപ്രദേശിൽ നടക്കുന്ന തിരഞ്ഞെടുപ്പുമായി ഇതിനു ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

English Summary: Bomb Found In Abandoned Bag At Delhi's Flower Market, Detonated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com