കോട്ടയം ∙ സിപിഎമ്മിന്റെ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടക്കേണ്ടിയിരുന്ന പൊതുസമ്മേളനം കോവിഡ് കാരണം റദ്ദാക്കി. ശനിയാഴ്ച വൈകിട്ട് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണ് നിശ്ചയിച്ചിരുന്നത്. സിപിഎം തിരുവനന്തപുരം ജില്ലാസമ്മേളനത്തിലും പൊതുസമ്മേളനം റദ്ദാക്കി. തിരുവനന്തപുരത്തെ മെഗാതിരുവാതിര കളി വിവാദമായിരുന്നു.
സര്‍ക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പുതുക്കിയതിനെ തുടര്‍ന്നാണ് പൊതുസമ്മേളനം ഒഴിവാക്കുന്നതെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു. പൊതുസമ്മേളനത്തിന് പകരം വെര്‍ച്ച്വല്‍ സമ്മേളനം സംഘടിപ്പിക്കും. പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം നടക്കുന്ന ജയമഹേഷ് ഓഡിറ്റോറിയത്തിലാണ് വെര്‍ച്ച്വല്‍ സമ്മേളനം. ഓണ്‍ലൈനിലൂടെയുള്ള സമ്മേളനം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രതിനിധികള്‍ വീക്ഷിക്കും. സംസ്ഥാന നേതാക്കളും പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന ജില്ലാ സെക്രട്ടറിയും യോഗത്തില്‍ പങ്കെടുക്കും. വൈകിട്ട് നാലിനായിരിക്കും സമ്മേളനം.
കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ടിപിആർ 30ന് മുകളിലുള്ള ജില്ലകളില്‍ പൊതുപരിപാടി അനുവദിക്കില്ലെന്നു അവലോകന യോഗത്തിൽ തീരുമാനമായിരുന്നു. ടിപിആർ 20ന് മുകളിലുള്ള ജില്ലകളില്‍ പൊതുപരിപാടികളിൽ 50 പേര്‍ക്ക് പങ്കെടുക്കാം. സര്‍ക്കാര്‍ പരിപാടികളെല്ലാം ഓണ്‍ലൈനാക്കാനും തീരുമാനമായി.
Content Highlights: CPM, Kottayam, Covid