അക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം: ഇന്നസന്റ്

Innocent
നടൻ ഇന്നസന്റ്.
SHARE

കോഴിക്കോട് ∙ നടിയെ ആക്രമിച്ച കേസിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് താരസംഘടനയായ ‘അമ്മ’യുടെ മുൻ പ്രസിഡന്റ് ഇന്നസന്റ്. നടിക്ക് നീതി ലഭിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം. വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ഇന്നസന്റ് പറഞ്ഞു. അതേസമയം, നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കൂടുതൽ തെളിവുതേടി ക്രൈംബ്രാഞ്ച് സംഘം നടൻ ദിലീപിന്റെ വീട് അടക്കം 3 ഇടങ്ങളിൽ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തി.

ആലുവയിലെ ‘പത്മസരോവരം’ വീട്ടിൽ പകൽ 11.50ന് ആരംഭിച്ച റെയ്ഡ് 6.50 വരെ നീണ്ടു. ഹാർഡ് ഡിസ്ക്, മൊബൈൽ ഫോണുകൾ, ടാബ്, പെൻഡ്രൈവ് എന്നിവ പിടിച്ചെടുത്തു. എറണാകുളം ചിറ്റൂർ റോഡിൽ ദിലീപിന്റെ സിനിമാ നിർമാണക്കമ്പനിയായ ഗ്രാൻഡ് പ്രൊഡക്‌ഷൻസിന്റെ ഓഫിസിലും ആലുവ പറവൂർ കവല വിഐപി ലെയ്നിൽ ദിലീപിന്റെ സഹോദരൻ അനൂപിന്റെ വീട്ടിലും പരിശോധന നടന്നു. ഇവിടെനിന്നും ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു. ദിലീപ് ഇപ്പോൾ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ അഭിഭാഷകന്റെ ആവശ്യപ്രകാരം പ്രത്യേകം കൈപ്പറ്റു ചീട്ട് എഴുതി നൽകിയാണ് കസ്റ്റഡിയിലെടുത്തത്. സിം കാർഡുകൾ തിരികെ നൽകി.

English Summary: Innocent reaction about Malayalam actress abduction case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA