ADVERTISEMENT

കോഴിക്കോട്∙ എൻഎച്ച് ബൈപ്പാസിൽ ഇന്നലെ ഒരാളുടെ മരണത്തിന് ഇടയാക്കിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. ബൈപ്പാസിൽ തോണ്ടയാടിനു സമീപം പാലാട്ടുകാവിൽ വച്ചാണു പന്നിയെ കണ്ടെത്തിയത്. ബൈപാസിനു സമീപത്തെ കനാലിൽ പന്നിയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ നാട്ടുകാരാണു പന്നിയെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി വെടിവച്ചു.

കാട്ടുപന്നിയെ പിടികൂടുന്നതു കാണാനെത്തിയ ആള്‍കൂട്ടം. ചിത്രം: അബു ഹാഷിം
കാട്ടുപന്നിയെ പിടികൂടുന്നതു കാണാനെത്തിയ ആള്‍കൂട്ടം. ചിത്രം: അബു ഹാഷിം

പന്നി കുറുകെ ചാടിയതിനെ തുടർന്നു വാനും ലോറിയും കൂട്ടിയിടിച്ച് ചേളന്നൂർ സ്വദേശി സിദ്ദീഖ് മരിച്ചിരുന്നു. കനാലിൽ കിടന്ന പന്നിയെ 4 വെടി വെച്ചാണ് കൊന്നത്. ഇതിനിടെ വനം വകുപ്പ് ഷൂട്ടറെ പന്നി ആക്രമിക്കുകയും ചെയ്തു. അപകടം നടന്നതിനു തൊട്ടടുത്താണു പന്നിയെ കണ്ടെത്തിയത്.

English Summary: Kozhikode accident, wild boar shot dead at Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com