കോവിഡ്: കേരളത്തിൽ 9 വരെയുള്ള ക്ലാസുകൾ 21 മുതൽ അടച്ചിടാൻ തീരുമാനം

school-students-2
ഫയൽ ചിത്രം
SHARE

തിരുവനന്തപുരം ∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ ജനുവരി 21 മുതൽ അടച്ചിടും. രണ്ടാഴ്ചത്തേക്കാണ് അടച്ചിടുക. ഒന്നു മുതൽ ഒൻപതു വരെ ഓൺലൈൻ ക്ലാസുകൾ ഉണ്ടാകും. 10, 11, 12 ക്ലാസുകൾ പ്രവർത്തിക്കും. സ്കൂളുകൾ വാക്സിനേഷൻ കേന്ദ്രങ്ങളാക്കും. പരീക്ഷകൾ പിന്നീട് തീരുമാനിക്കും. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പ് പിന്നീട് അറിയിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന സമിതി യോഗത്തിലാണ് തീരുമാനം. വാരാന്ത്യ നിയന്ത്രണങ്ങളും രാത്രികാല കർഫ്യൂവും ഇല്ല. സ്കൂളുകൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മുഖ്യമന്ത്രിയെ സന്ദർശിച്ച് ചർച്ച നടത്തി. അവലോകന യോഗത്തിൽ വിദഗ്‌ധരുടെ നിർദേശപ്രകാരം തീരുമാനമെടുക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞതായി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.

English Summary: Schools to remain closed for classes 1-9 from January 21

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA