കടുത്തുരുത്തിയിൽ പീഡനശ്രമത്തിനിടെ സംഘർഷം; കുത്തേറ്റ് ചികിത്സയിലായിരുന്ന പ്രതി മരിച്ചു
Mail This Article
×
കോട്ടയം ∙ കടുത്തുരുത്തിയിൽ അയൽവാസിയായ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും, എതിർത്ത യുവാക്കളെ കുത്തുകയും ചെയ്യുന്നതിനിടയിൽ പരുക്കേറ്റ യുവാവ് മെഡിക്കൽ കോളജിൽ മരിച്ചു. സംഘർഷത്തിലുണ്ടായ പരുക്കുകളാണ് മരണകാരണമെന്നു പൊലീസ് പറഞ്ഞു.
കടുത്തുരുത്തി സ്വദേശി സജിയാണ് മരിച്ചത്. സജിയുടെ ഭാര്യയും മക്കളും മുൻപ് മരിച്ചിരുന്നു. ഇതിനു പിന്നിൽ അയൽക്കാരുടെ ആഭിചാര പ്രവൃത്തികളാണെന്ന് ആരോപിച്ച് സജി അയൽക്കാരെ പലവട്ടം ആക്രമിച്ചു. നിരവധി കേസുകളിലും സജി പ്രതിയാണെന്നാണു പൊലീസ് പറയുന്നത്.
English Summary: Youth injured in clash dies at Kaduthuruthy
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.