അൽവാർ പീഡനം: പെൺകുട്ടിയുടെ കുടുംബത്തെ വിളിച്ച് പ്രിയങ്ക; നീതി ലഭ്യമാക്കുമെന്ന് ഉറപ്പ്

Priyanka-Gandhi
പ്രിയങ്ക ഗാന്ധി
SHARE

ന്യൂ‍ഡൽഹി∙ രാജസ്ഥാനിലെ അൽവാറിൽ പീഡനത്തിനിരായ പെൺകുട്ടിയുടെ കുടുംബവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഫോണിൽ സംസാരിച്ചു. കുടുംബത്തിന് പൂർണ സഹായം വാഗ്ദാനം ചെയ്തു. അൽവാർ സംഭവം അപലപനീയമാണെന്നും രാജസ്ഥാൻ സർക്കാരുമായി സംസാരിച്ചതായും ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് സംഭവത്തിൽ ഉദ്യോഗസ്ഥരോട് വിവരങ്ങൾ തേടിയിരുന്നു. കേസിൽ ബിജെപി സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി 12 നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അൽവാറിലെ തിജാര മേൽപ്പാലത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനത്തിനിരയായതായി കണ്ടെത്തിയത്. സ്വകാര്യഭാഗങ്ങളിലടക്കം മുറിവേറ്റിരുന്നു. 

English Summary: Alwar rape case: Priyanka Gandhi speaks to family of the victim, promises help

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA