ADVERTISEMENT

തൃശൂർ ∙ പീഡനക്കേസിൽ കുറ്റവിമുക്തനായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ജന്‍മനാടായ തൃശൂര്‍ മറ്റത്ത് വിപുലമായ സ്വീകരണം നല്‍കി. 105 ദിവസം നീണ്ട വിചാരണയുടെ പ്രതീകമായി പള്ളിമുറ്റത്ത് 105 കതിന പൊട്ടിച്ചു. വിശ്വാസികളും ബന്ധുക്കളും അടങ്ങുന്ന വന്‍ജനക്കൂട്ടം ഫ്രാങ്കോയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

കാറില്‍ വന്നിറങ്ങിയ ഉടനെ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷം പൊടിപൊടിച്ചു. മറ്റം പള്ളിയില്‍ ഉറ്റവരുടെ കുഴിമാടത്തിനരികില്‍ മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥന ചൊല്ലി. തുടർന്ന് ദേവാലയത്തിൽ പ്രവേശിച്ച് ആരാധനാ ചടങ്ങില്‍ പങ്കെടുത്തു. ഈ സമയം, പള്ളി മുറ്റത്ത് 105 കതിനകള്‍ പൊട്ടിച്ചു. ഇതുകൂടാതെ, പടക്കം പൊട്ടിച്ചും വിശ്വാസികള്‍ ആഘോഷിച്ചു. 

വീട്ടില്‍ എത്തിയ ബന്ധുക്കളുമായി സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ചാലക്കുടി പള്ളിയില്‍ സഹോദരിയുടെ കുഴിമാടത്തിനരികിലേയ്ക്കാണ് പിന്നെ പ്രാര്‍ഥനകള്‍ക്കായി പോയത്. വിശ്വാസികള്‍ ആഘോഷപൂര്‍വമാണ് എതിരേറ്റത്. നിരപരാധിയായ ബിഷപ്പിനെ കള്ളക്കേസില്‍ കുടുക്കിയെന്ന് വിശ്വാസികള്‍ മുദ്രാവാക്യം മുഴക്കി. നീതിയുടെ വിജയമാണിതെന്ന് സ്ഥലത്തെത്തിയ സന്യസ്തരും പ്രതികരിച്ചു. 

English Summary: Bishop Franco celebrates after case victory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com