ADVERTISEMENT

കോട്ടയം∙ പ്രോസിക്യൂഷന്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ബിഷപ് ഫ്രാങ്കോ കേസിലെ വിധിന്യായം. അതിജീവിതയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതില്‍ വീഴ്ചപറ്റി. ഫോണ്‍ ആക്രിക്കാരനു വിറ്റുവെന്ന വിശദീകരണത്തില്‍ പൊരുത്തക്കേടുണ്ട്. സന്യാസി സമൂഹത്തിന്‍റെ ലാപ്ടോപ് പിടിച്ചെടുക്കുന്നതിലും വീഴ്ച സംഭവിച്ചുവെന്നും വിധിന്യായത്തില്‍ പറയുന്നു. 

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ കന്യാസ്ത്രീ കണ്ടതിലും വ്യക്തത വരുത്തുന്നുണ്ട് വിധിന്യായം. പീഡിപ്പിക്കപ്പെട്ടതായി തന്നോട് പറഞ്ഞിട്ടില്ലെന്ന് കര്‍ദിനാള്‍ കോടതിയെ അറിയിച്ചു. പരാതിക്കാരിയും മറ്റും തന്നെ വന്നുകണ്ടത് സിറോ മലബാര്‍ സഭയില്‍ ചേരാനെന്നും കര്‍ദിനാള്‍ ആലഞ്ചേരി കോടതിയെ അറിയിച്ചിരുന്നു. ബിഷപ് ഫ്രാങ്കോ ദുരുദ്ദേശ്യത്തോടെ മെസേജ് അയച്ചിരുന്നെന്നും ഉപദ്രവം സഹിക്കാൻ സാധിക്കുന്നില്ലെന്നും പറഞ്ഞിരുന്നതായി കർദിനാൾ കോടതിയോടു പറഞ്ഞു.

എന്നാൽ നിർണായകമായ പലരെയും വിസ്തരിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും കൃത്യമായ തെളിവു ഹാജരാക്കുന്നതിന് വലിയ വീഴ്ചയുണ്ടായി. മൊഴിയിലും പരാതിയിലും പൊരുത്തക്കേടുകളുണ്ടെന്നും വിധിന്യായത്തിൽ വിശദീകരിക്കുന്നു.

English Summary: Bishop Franco case verdict note

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com