യുപി തിരഞ്ഞെടുപ്പ്: യോഗിയുടെ കന്നിമത്സരം ഗൊരഖ്പുരില്‍, ആദ്യ പട്ടികയുമായി ബിജെപി

INDIA-POLITICS
യോഗി ആദിത്യനാഥ്
SHARE

ന്യൂഡല്‍ഹി∙ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വന്തം തട്ടകമായ ഗൊരഖ്പുര്‍ (അര്‍ബന്‍) മണ്ഡലത്തില്‍ മത്സരിക്കും. മാര്‍ച്ച് മൂന്നിനാണ് ഇവിടെ വോട്ടെടുപ്പ്. യുപിയില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക പുറത്തിറക്കി.

അയോധ്യ, മഥുര തുടങ്ങിയ ക്ഷേത്രനഗരങ്ങളിലാവും യോഗി മത്സരിക്കുകയെന്ന് അഭ്യൂഹമുണ്ടായിരുന്നു. ആദ്യമായാണ് യോഗി ആദിത്യനാഥ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. നിലവില്‍ ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍ അംഗമാണ് യോഗി. ഫെബ്രുവരി 10 മുതല്‍ ഏഴ് ഘട്ടങ്ങളായാണ് യുപിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10-നാണ് വോട്ടെണ്ണല്‍. 

English Summary: BJP's Yogi Adityanath To Fight UP Election From Gorakhpur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA