ADVERTISEMENT

 കൊച്ചി∙ തെങ്ങ് ചതിക്കില്ലെന്നാണ്. പക്ഷെ നിലമറിയാതെ വളര്‍ന്ന ഒരു തെങ്ങിനെക്കുറിച്ച് പരാതിപറയുകയാണ് നാട്ടുകാര്‍. കൊച്ചി എളംകുളത്തെ മെട്രോ സ്റ്റേഷന് സമീപത്തെ പാലങ്ങള്‍ക്ക് നടുവിലെ തെങ്ങാണ് പരാതിക്ക് ആധാരം.

എസ്എ റോഡിന് നടുവിലെ രണ്ട് പാലങ്ങൾക്കിടയിൽ മെട്രോ പാളത്തിൽ മുട്ടി നില്‍ക്കുന്ന തെങ്ങ് അപകടഭീഷണി ഉയര്‍ത്തുന്നുവെന്ന് പറയുകയാണ് നാട്ടുകാര്‍. മെട്രോ നിര്‍മാണത്തിനിടയില്‍ അപകടമില്ലെന്ന് കണ്ട് താഴെ കായലോരത്ത് നിലനിര്‍ത്തിയ െതങ്ങ് പക്ഷെ ഇപ്പോള്‍ മുകളിലേക്ക് വളര്‍ന്നു. 

മെട്രോ സ്റ്റേഷന് സമീപം നിരന്തരം അപകടമുണ്ടാകുന്ന വളവ് ഭീഷണിയായി നിലനില്‍ക്കെയാണ് അടുത്ത തലവേദനയായി തെങ്ങ് വളരുന്നത്. തെങ്ങ് വെട്ടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുമ്പോഴും മെട്രോയ്ക്ക് ഭീഷണിയില്ലാത്തതിനാല്‍ വെട്ടേണ്ടെന്നാണ് കെഎംആര്‍എല്ലിന്റെ നിലപാട്. 

English Summary: Coconut tree under metro bridge at Kochi 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com