റോഡുകൾ കങ്കണയുടെ കവിളുകൾ പോലെ; വെട്ടിലായി കോൺഗ്രസ് എംഎൽഎ: വിഡിയോ

kangana-road.jpg.image.845.440
കങ്കണ, ഇർഫാൻ അൻസാരി (ചിത്രം: ഫെയ്സ്ബുക്)
SHARE

റാഞ്ചി∙ തന്റെ മണ്ഡലമായ ജംതാരയിൽ നടി കങ്കണ റനൗട്ടിന്റെ കവിളുകളേക്കാൾ മിനുസമായ റോഡുകൾ നിർമിക്കുമെന്ന പ്രസ്താവനയ്ക്ക് പിന്നാലെ പ്രതിരോധത്തിലായി കോൺഗ്രസ് എംഎൽഎ ഡോ. ഇർഫാൻ അൻസാരി. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലാണ് വിവാദ പരാമർശം.

‘രാജ്യാന്തര നിലവാരത്തിലുള്ള 14 റോഡുകളുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്. ജംതാരയിലെ റോഡുകൾ കങ്കണ റനൗട്ടിന്റെ കവിളുകളേക്കാൾ മിനുസമുള്ളതാക്കും’– വിഡിയോയിൽ ഇർഫാൻ അൻസാരി പറയുന്നു. ദീർഘ നേരം മാസ്ക് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും മാസ്കുകൾ ധരിക്കുന്നത് ഒഴിവാക്കണമെന്നുള്ള അൻസാരിയുടെ പ്രസ്താവനയ്ക്കെതിരെ നേരത്തെ വൻ പ്രതിഷേധം ഉയർന്നിരുന്നു. 

മഹാരാഷ്ട്ര ജലവിതരണ മന്ത്രി ഗുലാബ്രാവു പാട്ടീലും അടുത്തിടെ സമാനമായ വിവാദത്തിൽ പെട്ടിരുന്നു. മധ്യപ്രദേശിലെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെ സുന്ദരമാക്കുമെന്ന പാട്ടീലിന്റെ പ്രസ്താവനയിൽ സംസ്ഥാന വനിതാ കമ്മിഷൻ രംഗത്തെത്തുകയും പാട്ടീൽ പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു.

ഇത്തരം പ്രസ്താവനകളുടെ ട്രെൻഡിന് തുടക്കം കുറിച്ചത് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് ആണെന്നും ഇത്തരം പ്രസ്താവനകൾ നല്ലതെന്നു കരുതുന്നില്ലെന്നും ഹേമമാലിനി അടക്കമുള്ളവർ പ്രതികരിച്ചിരുന്നു. നടി കത്രീന കൈഫിന്റെ കവിളുകൾ പോലെ വേണം റോഡുകളുടെ നിർമാണമെന്നു പറഞ്ഞ രാജസ്ഥാനിലെ നേതാവ് രാജേന്ദ്ര ഗുദ്ദയും അടുത്തിടെ വിവാദത്തിൽപെട്ടു. മധ്യപ്രദേശിലെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെ സുന്ദരമാക്കുമെന്നു 2019ൽ മന്ത്രി പി.സി.ശർമ പറഞ്ഞതും വിവാദമായിരുന്നു. 

English Summary: Jharkhand Congress MLA promises to build roads 'smoother than Kangana Ranaut’s cheeks’ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA