രാജ്യത്ത് 2,64,202 പുതിയ കോവിഡ് കേസുകൾ; ഒമിക്രോൺ ബാധിതർ 5,753

1248-allahabad
Photo by Sanjay KANOJIA / AFP)
SHARE

ന്യൂഡൽഹി ∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,64,202 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,65,82,129 ആയി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കേസുകളിൽ 6.7 ശതമാനം വർധനയുണ്ട്.

രാജ്യത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം 5,753 ആയി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 14.78. വ്യാഴാഴ്ച പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 13.11 ശതമാനമായിരുന്നു. 11.83 ആണ് പ്രതിവാര പോസിറ്റിവിറ്റി നിരക്ക്. 315 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 485,350 ആയി. 12,72,073 പേരാണു ചികിത്സയിലുള്ളത്.

കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദത്തെ നേരിടുന്നതിനൊപ്പം, ഭാവിയിൽ വരാവുന്ന പുതിയ വകഭേദങ്ങൾക്കെതിരെയും തയാറെടുപ്പു വേണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. അതിവേഗം പടരുന്ന ഒമിക്രോണിനെ നേരിടാൻ ജാഗ്രതയോടെയുള്ള നടപടികളാണു വേണ്ടതെന്നും മുഖ്യമന്ത്രിമാരുമായി നടത്തിയ കോവിഡ് അവലോകന യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. 

ജനങ്ങളും സർക്കാരുകളും ജാഗ്രതയിൽ കുറവു വരുത്തരുത്. എന്നാൽ, ഏതു നിയന്ത്രണവും സാധാരണക്കാരുടെ ജീവിതമാർഗങ്ങൾക്കു വളരെക്കുറച്ചു തടസ്സമേ വരുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്നും തീർത്തും പ്രാദേശികമായ നിയന്ത്രണങ്ങൾക്ക് ഊന്നൽ നൽകണമെന്നും മോദി പറഞ്ഞു. 

English Summary: India Reports 2,64,202 New Covid Cases, 6.7% Higher Than Thursday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA