പത്തനംതിട്ട ∙ ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. 10 പേര്‍ക്ക് പരുക്കേറ്റു. ഇന്നു പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ സഞ്ചരിച്ച മിനിബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്ന് കരുതുന്നു. അപകടത്തില്‍പ്പെട്ട ഏഴുപേര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും മൂന്നുപേര്‍ കോട്ടയം മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്.
English Summary: Mini bus accident in Pathanamthitta