ADVERTISEMENT

ലക്നൗ∙ ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് ഭീം ആര്‍മി. ഒരു മാസത്തോളമായി നടക്കുന്ന സഖ്യചര്‍ച്ചകള്‍ പരാജയപ്പെട്ടു. ദലിതരെ വോട്ടുബാങ്കായി മാത്രമാണ് അഖിലേഷ് യാദവ് കാണുന്നതെന്നും അവരുമായി സഖ്യത്തിന് താല്‍പര്യമില്ലെന്നും ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. 

സഖ്യചര്‍ച്ചകള്‍ക്കായി ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് എസ്പി നേതാവ് അഖിലേഷ് യാദവുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. പത്ത് സീറ്റുകള്‍ വരെ ഭീം ആര്‍മി ആവശ്യപ്പെട്ടപ്പോള്‍ മൂന്ന് സീറ്റുകളാണ് അഖിലേഷ് വാഗ്ദാനം ചെയ്തത്. ഇതോടെയാണ് ചര്‍ച്ചകള്‍ പരാജയപ്പെട്ടത്. അഖിലേഷ് ദലിതരെ അപമാനിച്ചുവെന്ന് ചന്ദ്രശേഖര്‍ ആസാദ് ആരോപിച്ചു. 

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലാണ് ഭീം ആര്‍മിയുടെ ശക്തി. മേഖലയില്‍ നിര്‍ണായകമായ ദലിത് വോട്ടുകള്‍ പരമ്പരാഗതമായി ബിഎസ്പിക്കാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഭീം ആര്‍മിയുടെ സഹായത്തോടെ ഈ വോട്ടുകളിലേക്ക് കടന്നുകയറാനുള്ള സാധ്യതയാണ് എസ്പിക്ക് നഷ്ടമാകുന്നത്. ഇതിനിടെ ഒന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന പടിഞ്ഞാറന്‍ യുപിയിലെ 53 മണ്ഡലങ്ങളിലേക്ക് ബിഎസ്പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.  

 

അഞ്ച് സംസ്ഥാനങ്ങളിലെയും കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും റാലികള്‍ക്കും റോഡുഷോകള്‍ക്കുമുള്ള വിലക്ക് നീട്ടണമോ വേണ്ടയോ എന്നതില്‍ തീരുമാനം എടുക്കുക. ഇതിനായി കേന്ദ്ര ആരോഗ്യ സെക്രട്ടറി അഞ്ച് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ എന്നിവരുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചര്‍ച്ച നടത്തുകയാണ്. 

 

English Summary: No alliance with SP: Chandrashekhar Azad 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com