ADVERTISEMENT

ആലപ്പുഴ∙ റോഡ് നിർമാണത്തിനായി ഇറക്കിവച്ച കോൺക്രീറ്റ് ബ്ലോക്കിലേക്ക്‌ കാർ ഇടിച്ചു കയറി ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരുക്കേറ്റു. ഏറ്റുമാനൂർ കൂടല്ലൂർ കട്ടച്ചിറ മുപ്പേനയിൽ താമരാക്ഷന്റെ ഭാര്യ പൊന്നമ്മ (48) ആണ് മരിച്ചത്. സഹോദരൻ മോഹനൻ, സഹോദരി ഭർത്താവ് സന്തോഷ് എന്നിവർക്കാണ് പരുക്കേറ്റത്. 

പരുക്കേറ്റവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് ഉച്ചയ്ക്ക് 1.30ന് എസി റോഡിൽ മാമ്പുഴക്കരിയിൽ വച്ചായിരുന്നു അപകടം. അമ്പലപ്പുഴയിൽ ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം ഏറ്റുമാനൂരിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. മോഹനനാണ് കാർ ഓടിച്ചിരുന്നത്.

English Summary: One killed in road accident at Mampuzhakkary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com