ADVERTISEMENT

തിരുവനന്തപുരം∙ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സമ്പൂര്‍ണ പദ്ധതി രേഖ (ഡിപിആർ) സര്‍ക്കാര്‍ പുറത്തുവിട്ടത് രാഷ്ട്രീയ സമ്മര്‍ദത്തിനൊടുവിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷത്തിന്‍റെ അവകാശ ലംഘന നോട്ടിസിനു പിന്നാലെയാണ് ഡിപിആർ പുറത്തുവിട്ടത്.

പ്രതിരോധ രഹസ്യങ്ങളുള്‍പ്പെട്ട രേഖയെന്ന് അവകാശപ്പെട്ട് ഡിപിആര്‍ മറച്ചുവച്ചതിലൂടെ സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും സതീശൻ ആരോപിച്ചു.

പാരിസ്ഥിതിക, സാമൂഹിക പഠനങ്ങൾ നടത്താതെ തയാറാക്കിയ സിൽവർ ലൈൻ ഡിപിആർ തട്ടിക്കൂട്ട് രേഖയാണ്. ജപ്പാനിൽനിന്നു വായ്പ വാങ്ങാനായി ഡേറ്റ തിരിമറി നടത്തി തയാറാക്കിയതാണിത്. പ്രതിരോധ രഹസ്യമെന്നു പറഞ്ഞ് ഡിപിആർ ഇത്രയും നാൾ മറച്ചുവച്ചതിൽ ദുരൂഹതയുണ്ട്. പദ്ധതിയെക്കുറിച്ച് സർക്കാർ ഇതുവരെ പ്രചരിപ്പിച്ചതെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നുവീഴുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Opposition Leader VD Satheesan on Silver Line DPR

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com