ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നേതൃത്വത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയുടെ വളര്‍ച്ച തടയാന്‍ കര്‍മപദ്ധതി തയാറാക്കണമെന്ന നിര്‍ദേശം പാലിച്ചില്ലെന്നാണ് വിമര്‍ശനം. കോര്‍പറേഷന്‍ നിലനിര്‍ത്തിയതുകൊണ്ട് ബിജെപിയെ തടഞ്ഞെന്ന് ഊറ്റം കൊള്ളേണ്ടതില്ല. നഗരത്തിലെ പരിപാടികളില്‍ പാര്‍ട്ടി ഘടകങ്ങള്‍ വഴി ജനപങ്കാളിത്തം ഉണ്ടാകുന്നില്ല. സര്‍വീസ് സംഘടനകള്‍ വഴിയാണ് ആളെത്തുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. 

അതേസമയം, ഒന്നാം പിണറായി സർക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടാം പിണറായി സർക്കാർ പരാജയമെന്ന് ജില്ലാ സമ്മേളനത്തിൽ വിമർശനമുയർന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ കാര്യങ്ങൾ നോക്കാൻ ആരുമില്ലെന്ന സ്ഥിതിയാണ്. ദൈനംദിന ഭരണത്തിൽ പാർട്ടി ഇടപെടേണ്ട എന്ന് മുഖ്യന്ത്രി പിണറായി വിജയൻ പറഞ്ഞതിനെയും അംഗങ്ങൾ വിമർശിച്ചു. 

English Summary: Pinarayi Vijayan criticizes Thiruvananthapuram CPM district committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com