ADVERTISEMENT

ഗാന്ധിനഗര്‍ ∙ മുംബൈ–ഹസ്രത് രാജധാനി എക്‌സ്‌പ്രസ് ഗുജറാത്തിൽ റെയിൽവേ ട്രാക്കിലെ സിമന്റ് തൂണിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ സിമന്റ് തൂൺ തെറിച്ചുപോയി. വൻ അപകടം ഒഴിവായെന്നും ആർക്കും പരുക്കില്ലെന്നും അട്ടിമറിശ്രമമെന്നു സംശയിക്കുന്നതായും റെയിൽവേ അധികൃതർ അറിയിച്ചു. അന്വേഷണം ആരംഭിച്ചു. 

വെള്ളിയാഴ്ച രാത്രി 7.10ന് ഗുജറാത്തിലെ വൽസദിൽ അതുൽ സ്റ്റേഷനു സമീപമാണ് ട്രാക്കിൽ കിടന്ന സിമന്റ് തൂണിൽ ട്രെയിൻ ഇടിച്ചത്. സിമന്റ് തൂൺ അജ്ഞാതർ ഇവിടെ കൊണ്ടുവന്ന് ഇടുകയായിരുന്നു. ലോക്കോപൈലറ്റ് ഉടൻ വിവരം സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചു. മുതിർന്ന പൊലീസ്– റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയതായി സൂറത്ത് റേഞ്ച് ഐജി രാജ്കുമാർ പാണ്ഡ്യൻ മാധ്യമങ്ങളോട് പറഞ്ഞു. 

English Summary: Rajdhani Express Hits Pillar In Gujarat, Cops Suspect Bid To Derail Train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com