മസ്കിനെ തെലങ്കാനയിലേക്ക് ക്ഷണിച്ച് മന്ത്രി; കിറ്റെക്സിനു പിന്നാലെ ടെസ്‌ലയും വരുമോ?

ഇലോൺ മസ്ക് (ഫയൽ ചിത്രം), കെ.ടി.രാമറാവു (ചിത്രം: ഫെയ്സ്ബുക്)
SHARE

ന്യൂഡൽഹി ∙ ടെസ്‌ല കമ്പനി സിഇഒ ഇലോൺ മസ്കിനെ ഫാക്ടറി തുടങ്ങാൻ തെലങ്കാനയിലേക്ക് ക്ഷണിച്ച് മന്ത്രി കെ.ടി.രാമറാവു. ടെസ്‌ലയെ പങ്കാളിയാക്കുന്നതിൽ തെലങ്കാന സർക്കാരിന് സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ടെസ്‌ല ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ വിൽക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും കേന്ദ്ര സർക്കാരുമായുള്ള വിയോജിപ്പാണ് വൈകുന്നതിനു കാരണമെന്ന് കഴിഞ്ഞ ദിവസം മസ്ക് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ക്ഷണം.

‘ഹായ് ഇലോൺ, ഞാൻ ഇന്ത്യയിലെ തെലങ്കാന സംസ്ഥാനത്തിന്റെ വ്യവസായ-വാണിജ്യ മന്ത്രിയാണ്. ഇന്ത്യയിലോ തെലങ്കാനയിലോ ഫാക്ടറി സ്ഥാപിക്കാൻ ടെസ്‌ലയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ട്. തെലങ്കാന സംസ്ഥാനം സുസ്ഥിര സംരംഭങ്ങളിലെ ചാംപ്യനും ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ്സ് ഇടവുമാണ്’– മസ്കിന്റെ ട്വീറ്റിനു മറുപടിയായി രാമറാവു ട്വീറ്റ് ചെയ്തു.

കേരള സർക്കാരുമായുള്ള വിവാദങ്ങൾക്കു പിന്നാലെ കിറ്റെക്സ് എംഡി സാബു എം.ജേക്കബിനെ തെലങ്കാനയിൽ നിക്ഷേപം നടത്താൻ രാമറാവു ക്ഷണിച്ചതും വലിയ വാർത്തയായിരുന്നു.

English Summary: Telangana Industry Minster invites Tesla CEO Elon Musk to do business in state

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA