മുല്ലപ്പെരിയാർ ഡാം നിർമിച്ചയാൾക്ക് ബ്രിട്ടനിൽ പ്രതിമ; സ്റ്റാലിന്റെ തീരുമാനം

stalin-tn-dam.jpg.image.845.440
SHARE

ചെന്നൈ∙ കേരളത്തിന്റെ തീരാത്ത ആശങ്കയും തമിഴ്നാടിന്റെ ജീവനും ജീവിതവുമായി വർഷങ്ങളായി തുടരുന്ന ഒന്നാണ് മുല്ലപ്പെരിയാർ അണക്കെട്ട്. ഇപ്പോൾ അണക്കെട്ട് നിർമിച്ച ബ്രിട്ടീഷ് എൻജിനീയർ കേണൽ ജോൺ പെന്നി ക്വിക്കിന്റെ പ്രതിമ അദ്ദേഹത്തിന്റെ നാട്ടിൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.

പെന്നിക്വിക്കിന്റെ ജന്മനാടായ ബ്രിട്ടനിലെ കാംബർലിയിൽ പ്രതിമ സ്ഥാപിക്കാനുള്ള നടപടികളാണ് മുന്നോട്ടുപോകുന്നത്. 

1895ൽ മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ച ഇദ്ദേഹത്തിന്റെ ദീർഘവീക്ഷണമാണ് തമിഴ്നാട്ടിലെ 5 ജില്ലകളിലെ ജലക്ഷാമം പരിഹരിച്ചത്. 

ബ്രിട്ടിഷ് അധീനതയിലായിരുന്ന മദ്രാസ് സംസ്ഥാനത്തെ കൊടിയ വരൾച്ചയുടെ ദൃശ്യങ്ങൾ പെന്നി ക്വിക്കിനെ നൊമ്പരപ്പെടുത്തി. അതിന് പരിഹാരം തേടിയുള്ള യാത്രയാണ്  തിരുവിതാംകൂർ രാജാവിനെ സമീപിച്ച് പെരിയാറിനു കുറുകെ തടയണ നിർമിക്കുക എന്ന ആശയത്തിലേക്ക് നയിച്ചത്. 

English Summary: Government to install pennycuicks in UK, says CM Stalin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA