പെൺകുട്ടിയുടെ ആത്മഹത്യ: മൊബൈല്‍ പ്രണയം ചതിച്ചു; തെളിവ് നശിപ്പിക്കാൻ ശ്രമം

vithura
SHARE

തിരുവനന്തപുരം ∙ ജില്ലയില്‍ പ്രണയക്കുരുക്കില്‍പെട്ട് ആത്മഹത്യ ചെയ്ത ഭൂരിഭാഗം ആദിവാസി കുട്ടികളെയും പ്രതികള്‍ വലയിലാക്കിയത് മൊബൈല്‍ ഫോണ്‍ ബന്ധങ്ങളിലൂടെ. വിതുരയില്‍ 18 വയസ്സുകാരിയെ തുങ്ങിമരിച്ച നിലയില്‍ കണ്ടതിന് പിന്നാലെ, അടുപ്പത്തിലായിരുന്ന യുവാവ് വീട്ടിലെത്തി മൊബൈലില്‍നിന്ന് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു.

വിവാഹ വാഗ്ദാനം നല്‍കി ചതിച്ചതാണ് ഡിഗ്രി വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ കാരണമെന്നും ആത്മഹത്യാകുറിപ്പില്‍ വ്യക്തമാണ്. തിരുവനന്തപുരത്തെ തുടര്‍ ആത്മഹത്യകളില്‍ അവസാനത്തെ പേരാണ് വിതുരയിലെ പതിനെട്ടുകാരിയുടേത്. ഈ തിങ്കളാഴ്ച പകല്‍ 11ന്, അതുവരെയും സന്തോഷവതിയായികണ്ട അവള്‍ കിടപ്പുമുറിയില്‍ ജീവനൊടുക്കുകയായിരുന്നു.

ആദിവാസി ഊരിലെ ഇല്ലായ്മകളെയെല്ലാം തോല്‍പ്പിച്ചാണ് അവള്‍ ഡിഗ്രി വരെയെത്തിയത്. ഓണ്‍ലൈന്‍ പഠനം മുടങ്ങാതിരിക്കാന്‍ വാങ്ങിനല്‍കിയ മൊബൈലിലൂടെയാണ് ചിറ്റാര്‍ സ്വദേശിയെ പരിചയപ്പെടുന്നത്. വിവാഹവാഗ്ദാനം നല്‍കി സ്നേഹിച്ചയാള്‍ തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ തേടി പോയതോടെ മനസ്സ് കൈവിട്ടു.

പെണ്‍കുട്ടി മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ യുവാവ് ആദ്യം ശ്രമിച്ചത് മൊബൈല്‍ ഫോണിലെ തെളിവുകള്‍ നശിപ്പിക്കാനായിരുന്നു. അതുകൊണ്ടുതന്നെ ആത്മഹത്യയ്ക്കപ്പുറം കൊലപാതകമെന്ന സംശയവും കുടുംബം ഉന്നയിക്കുന്നു. പ്രതിയായ ആകാശ് നാഥ് അറസ്റ്റിലാണ്. ആത്മഹത്യാപ്രേരണയ്ക്കപ്പുറം ലൈംഗിക ചൂഷണമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.

English Summary: Trivandrum tribal girls suicide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA