‘അവിടെത്തന്നെ നിന്നോളൂ, എസ്പി 80% സീറ്റ് നേടും’; യോഗിയെ പരിഹസിച്ച് അഖിലേഷ് യാദവ്

yogi-akhilesh-2
അഖിലേഷ് യാദവ്, യോഗി ആദിത്യനാഥ്
SHARE

ലക്നൗ∙ ഉത്തർപ്രദേശിൽ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെ യുപി മുഖ്യമന്ത്രി  യോഗി ആദിത്യനാഥിനെ പരിഹസിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. യോഗി ഗൊരഖ്പുരിൽ മത്സരിക്കുമെന്ന് പാർട്ടി വെളിപ്പെടുത്തിയതിനു പിന്നാലെയാണ് അഖിലേഷിന്റെ പരിഹാസം. ഗൊരഖ്പുരിൽ തന്നെ നിന്നാൽമതിയെന്നും തിരിച്ചുവരരുതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

‘യോഗി അയോധ്യയിൽ നിന്നു മത്സരിക്കുമെന്നാണ് ആദ്യം ബിജെപി പറഞ്ഞത്. പിന്നെയത് മധുരയും പ്രയാഗ്‌രാജുമായി. ഇപ്പോൾ നോക്കൂ...എനിക്കത് ഇഷ്ടപ്പെട്ടു. യോഗി അവിടെതന്നെ നിന്നാൽമതി, അവിടെനിന്നു മറ്റെവിടേയ്ക്കെങ്കിലും വരുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല.’– അഖിലേഷ് പരിഹസിച്ചു. ബിജെപിക്ക് 20 ശതമാനം സീറ്റുകൾ മാത്രമേ ലഭിക്കൂവെന്നും, ശേഷിക്കുന്ന 80 ശതമാനം സീറ്റുകൾ എസ്പി നേടുമെന്നും അഖിലേഷ് പറഞ്ഞു.

ഉത്തർപ്രദേശിൽ ബിജെപിക്കെതിരെ അഖിലേഷും സംഘവും കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ അഞ്ച് എംഎൽഎമാരാണ് ബിജെപി വിട്ട് സമാജ്‌വാദി പാർട്ടിയിൽ ചേർന്നത്. സ്വാമി പ്രസാദ് മൗര്യ, ദരംസിങ് സയ്നി എന്നീ മന്ത്രിമാരും രാജിവച്ചവരിൽ ഉൾപ്പെടുന്നു.

PTI12_15_2021_000101A
അഖിലേഷ് യാദവ്

ഫെബ്രുവരി 10 മുതല്‍ ഏഴ് ഘട്ടങ്ങളായാണ് യുപിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10-നാണ് വോട്ടെണ്ണല്‍. 

English Summary: "Stay There, Don't Come Back": Akhilesh Yadav's Swipe At Yogi Adityanath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA