ADVERTISEMENT

ഹൂസ്റ്റൺ ∙ യുഎസിലെ ടെക്സസിലുള്ള കോളിവിലിലെ ജൂതപ്പള്ളിയിൽ റാബി ഉൾപ്പെടെ നാലുപേരെ അക്രമി തോക്കുചൂണ്ടി ബന്ദികളാക്കി. പ്രാദേശിക സമയം ശനി രാവിലെ 10ന് ആരംഭിച്ച പ്രാർഥനയ്ക്കിടെയാണു സംഭവം. ബന്ദിയാക്കിയ നാലുപേരെയും മോചിപ്പിച്ചു. ആക്രമിയെ സേന വധിച്ചു. എഫ്ബിഐയും പൊലീസുമെത്തി ജൂതപ്പള്ളി വളഞ്ഞ് പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. 

പൊലീസ് നടപടിയുണ്ടായാൽ ബന്ദികളെ കൊല്ലുമെന്ന് അക്രമി ഭീഷണിപ്പെടുത്തിയിരുന്നു. ഭീകരക്കുറ്റത്തിനു തടവിലുള്ള സഹോദരി ആഭിയ സിദ്ദിഖിയെ മോചിപ്പിക്കണെന്ന ആവശ്യം ഉന്നയിച്ചാണ് ബന്ദികളാക്കിയതെന്നാണ് റിപ്പോർട്ട്. യുഎസില്‍ ‍86 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ആഭിയ. അഫ്ഗാനിസ്ഥാനിൽവച്ച് യുഎസ് സൈനികരെ വധിച്ചതിനാണ് ശിക്ഷ. 

English Summary: Gunman holds hostages at synagogue in Texas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com