ADVERTISEMENT

കോഴിക്കോട് ∙ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ 51 പേരിൽ നടത്തിയ പരിശോധനയിൽ 38 പേർക്ക് ഒമിക്രോൺ സാധ്യത സ്ഥിരീകരിച്ചു. കോവിഡിനെ തുടർന്ന് ചികിത്സയ്ക്കെത്തിയ 51 പേരിലാണ് ഡോ. എ.എസ്.അനൂപിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

ഫോൾ ജീനോ സീക്വൻസിങ് പ്രകാരമാണ് ഒമിക്രോൺ പരിശോധന സാധാരണ നടത്തുന്നത്. ഇതിൽ നിന്നു വ്യത്യസ്തമായി വേഗത്തിൽ ഫലം ലഭ്യമാകുന്ന എസ്ജിടിഎഫ് (സ്പൈക്ക് ജീൻ ടാർഗറ്റ് ഫെയിലിയർ) പരിശോധനയാണ് നടത്തിയത്.

100% കൃത്യതയില്ലെങ്കിലും പരിശോധന ഫലത്തിൽ വലിയ വ്യത്യാസം ഉണ്ടാവാറില്ലെന്ന് ഡോ. എ.എസ്.അനൂപ് പറഞ്ഞു. സാധ്യത സ്ഥിരീകരിച്ചവരിൽ വിദേശത്തു നിന്നും വന്നവരോ അവരുമായി സമ്പർക്കം പുലർത്തിയവരോ ഇല്ല. ഒമിക്രോണിന്റെ സമൂഹവ്യാപനത്തിന്റെ സൂചനയാണിതെന്നും ഡോക്ടർ പറഞ്ഞു.

Content Highlights: SGTF Test, Omicron, Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com