തിരുവനന്തപുരം∙ വാഹന പരിശോധയ്ക്കിടെ എസ്ഐയ്ക്കുനേരെ ആക്രമണം. വെഞ്ഞാറമൂട് ജംക്‌ഷനിൽ ഞായർ പുലര്‍ച്ചെ ഒന്നിനാണ് സംഭവം. മർദനമേറ്റ എസ്ഐ ഷറഫുദ്ദീൻ ആശുപത്രിയിൽ ചികിത്സ തേടി. പ്രതി റോഷനെ അറസ്റ്റു ചെയ്തു.
നൈറ്റ് പട്രോളിങ്ങിനിടെ, വെഞ്ഞാറമൂട് ജംക്‌ഷനിൽ നിർത്തിയിട്ടിരുന്ന കാർ പരിശോധിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കാറിൽ ആളുണ്ടായിരുന്നില്ല. കാറിനു സമീപത്തായി റോഷനും മറ്റു മൂന്നുപേരും ചേർന്ന് മദ്യപിക്കുന്നുണ്ടായിരുന്നു. കാറിനുള്ളിലേക്ക് എസ്ഐ ടോർച്ച് അടിച്ച് പരിശോധിച്ചു. ഇതിനിടെ റോഷന്‍ അടുത്ത് വന്ന് എസ്ഐയെ ചോദ്യം ചെയ്യുകയും മർദിക്കുകയുമായിരുന്നു എന്നു പൊലീസ് പറഞ്ഞു. എസ്ഐയുടെ തലയിൽനിന്ന് തൊപ്പിയൂരിയെടുക്കുകയും ചെയ്തു.
English Summary: Man arrested for attacking police officer at Venjarammoodu