ADVERTISEMENT

ചണ്ഡിഗഡ്∙ ആം ആദ്മി പാർട്ടിയുടെ പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും. ഞായറാഴ്ച വരെ 15 ലക്ഷത്തോളം വോട്ടർമാരിൽനിന്നു മുഖ്യമന്ത്രി ആരാകണമെന്നുള്ള പ്രതികരണം വന്നതായി എഎപി വൃത്തങ്ങൾ അറിയിച്ചു. പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർഥി ആരാകണമെന്നുള്ളത് ജനങ്ങൾക്കു തീരുമാനിക്കാമെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ നേരത്തെ അറിയിച്ചിരുന്നു.

‘മുഖ്യമന്ത്രി ആരാകണമെന്നതിൽ പഞ്ചാബിലെ 15 ലക്ഷത്തോളം വോട്ടർമാർ അവരുടെ അഭിപ്രായം രേഖപ്പെടുത്തി കഴിഞ്ഞു. ഇതിൽ ഏഴു ലക്ഷം ഫോണ്‍കോളുകളും അഞ്ച് ലക്ഷം വാട്സാപ് മെസജുകളും മൂന്നു ലക്ഷത്തോളം വോയ്സ് മെസജുകളുമാണ് ലഭിച്ചത്.’– എഎപി എംഎൽഎ ഹർപൽ ചീമ അറിയിച്ചു.

പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ ചൊല്ലിയുള്ള തർക്കത്തിനു പരിഹാരം കാണാനായാണ് ആം ആദ്മി വോട്ടർമാരോട് പേരു നിർദേശിക്കാൻ ആവശ്യപ്പെട്ടത്. 7074870748 എന്ന നമ്പറിൽ അറിയിക്കാനാണ് നിർദേശം നൽകിയത്. ഈ ഫോൺകോളുകളുടെ അടിസ്ഥാനത്തിൽ ജനുവരി 17ന് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് അരവിന്ദ് കേജ്‌രിവാൾ അറിയിച്ചിരുന്നു.

English Summary : AAP's Punjab Chief Minister Candidate Announcement Likely Monday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com