ADVERTISEMENT

കോഴിക്കോട്∙ സിനിമാ മേഖലയിൽ ആഭ്യന്തര പരാതി സിമിതിയുണ്ടാക്കാൻ ഇടപെടൽ തേടി വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങൾ വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവിയുമായി കൂടിക്കാഴ്ച നടത്തി. നടിമാരായ പാർവതി, പത്മപ്രിയ, ഗായിക സയനോര, തിരക്കഥാകൃത്ത് ദീദി ദാമോദരൻ, സംവിധായിക അ‍ഞ്ജലി മേനോൻ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. 

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമനിർമാണ് പ്രതീക്ഷിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിനായി ഇനിയും കാത്തിരിക്കാനാകില്ലില്ലെന്നും അംഗങ്ങൾ പ്രതികരിച്ചു. ആഭ്യന്തര പരാതി സിമിതിയുണ്ടാക്കേണ്ടത് നിർമാണ കമ്പനിയുടെ ചുമതലയെന്ന് സതീദേവി പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു ഡബ്ല്യുസിസി അംഗങ്ങളുടെ കൂടിക്കാഴ്ച. 

English Summary: WCC meet with Women's Commission chairperson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com