ദിലീപിന്റെ സുഹൃത്തിന്റെ വീട്ടിൽ പൊലീസ് പരിശോധന; തേടുന്നത് തോക്കും ദൃശ്യങ്ങളും

Raid-Sarath
ശരത്തിന്റെ വീട്ടിൽ ക്രൈ ബ്രാഞ്ച് റെയ്ഡ്, ശരത്
SHARE

കൊച്ചി∙ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ സുഹൃത്തും ഹോട്ടൽ ബിസിനസ് പങ്കാളിയുമായ ശരത്തിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന. തോക്കും, നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും തേടിയാണ് ശരത്തിന്റെ ആലുവ തോട്ടുമുഖത്തെ വീട്ടിൽ റെയ്ഡെന്നു പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ദിലീപും സുഹൃത്തുക്കളും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണു പരിശോധന. ബാലചന്ദ്രൻ വെളിപ്പെടുത്തിയ പേരുകളിലൊന്ന് ശരത്തിന്റേതാണ്. ബാലചന്ദ്രൻ പുറത്തുവിട്ട ശബ്ദരേഖകളിലും ശരത്തിന്റെ പേരുണ്ടായിരുന്നു. 

ദിലീപിന്റെ സഹോദരീഭർത്താവ് സൂരജിന്റെ കൊച്ചിയിലെ വീട്ടിലും റെയ്ഡ് നടന്നു. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലായിരുന്നു പരിശോധന.

English Summary :Actress Attack case: Crime branch raid at Dileep's friend's house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA