‘ഒരു വാക്കുപോലും പറയാതെ പുറത്താക്കി’; പൊട്ടിക്കരഞ്ഞ് ഉത്തരാഖണ്ഡ് മുൻ മന്ത്രി; വിഡിയോ

uttaeakhand
ഹരക് സിങ് റാവത്ത്.
SHARE

ഡെറാഡൂൺ∙ തന്നെ അറിയിക്കാതെയാണ് ഉത്തരാഖണ്ഡ് മന്ത്രിസഭയിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കിയതെന്ന് മുൻ ബിജെപി മന്ത്രി ഹരക് സിങ് റാവത്ത്. പാർട്ടിയിൽ നിന്നും പുറത്താക്കുന്നതു സംബന്ധിച്ച് ഒരു തവണപോലും തന്നോട് ചർച്ച ചെയ്തില്ലെന്ന് അദ്ദേഹം കരഞ്ഞുകൊണ്ട്  മാധ്യമങ്ങളോട് പറഞ്ഞു.

‘ഇത്രയും വലിയ തീരുമാനം എടുക്കുന്നതിന് മുൻപ്, ഒരുതവണ പോലും എന്നെ ഇക്കാര്യം അറിയിച്ചില്ല, സംസാരിച്ചില്ല. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി വിളിച്ചെങ്കിലും ഗതാഗതക്കുരുക്ക് കാരണം എത്താൻ വൈകിപ്പോയി. ആഭ്യന്തര മന്ത്രി അമിത് ഷായെയും കാണാനായിരുന്നു ഡൽഹിയിലേക്ക് തിരിച്ചത്. എന്നാൽ അപ്പോഴേക്കും സോഷ്യൽമീഡിയ വഴി അവർ എന്നെ പുറത്താക്കിയ വിവരം പുറത്തുവിട്ടു.’–ഹരക് സിങ് റാവത്ത് പറഞ്ഞു. മന്ത്രിപദവിയോട് ആഗ്രഹമില്ല. ജനസേവനത്തിനായി പ്രവർത്തിക്കണം എന്നുമാത്രമേ തനിക്കുള്ളൂയെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ  ഉത്തരാഖണ്ഡ് കോൺഗ്രസ് പിടിക്കുമെന്ന് അദ്ദേഹം പ്രവചിച്ചു, ഇനി താൻ കോൺഗ്രസുമായി സഹകരിക്കും. കോൺഗ്രസിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കോൺഗ്രസുമായി നേരത്തെ ചർച്ചകൾ നടന്നിരുന്നുവെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു.

ചൊവ്വാഴ്ച രാത്രിയാണ് വനംമന്ത്രിയായിരുന്ന ഹരക് സിങ് റാവത്തിനെ മന്ത്രിസഭയിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കിയത്. റാവത്ത് കോൺഗ്രസിലേക്ക് മടങ്ങിപ്പോയേക്കുമെന്ന സൂചന ശക്തമായതിനു പിന്നാലെയാണ് പാർട്ടിയുടെ നടപടി. മന്ത്രിയെ പുറത്താക്കിയ വിവരം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ ധാമി ഗവർണറെ അറിയിച്ചു. 2016ൽ കോൺഗ്രസ് നേതാവ് ഹരീഷ് റാവത്തിനെതിരെ വിമതൻമാരായി ബിജെപിയിലേക്ക് ചേക്കേറിയ പത്ത് എംഎൽഎമാരിൽ ഒരാളാണ് ഹരക് സിങ് റാവത്ത്.English Summary: "BJP Didn't Talk To Me...": Expelled Uttarakhand Leader Breaks Down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA