ADVERTISEMENT

കൊച്ചി ∙ കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ അപകടം. പ്ലാറ്റ്ഫോമിൽ നടന്നു പോകുമ്പോൾ അപ്രതീക്ഷിതമായി ട്രാക്കിലേക്കു വീണ യാത്രക്കാരനെ സുരക്ഷാ ജീവനക്കാർ രക്ഷിച്ചു. ആൾ ട്രാക്കിലേക്കു വീണ ഉടൻ പ്ലാറ്റ്ഫോം സുരക്ഷാ ജീവനക്കാരൻ പ്രേംജി അടിയന്തര ട്രിപ്പിങ് സംവിധാനം പ്രവർത്തിപ്പിച്ചത് ആളപായം ഒഴിവാക്കി.

ഇതോടെ മറ്റൊരു ജീവനക്കാരൻ റൗഷാൻ കുമാർ യാത്രക്കാരനെ പ്ലാറ്റ്ഫോമിൽനിന്നു പിടിച്ചു കയറ്റുകയായിരുന്നു. ട്രെയിൻ സമയമല്ലാതിരുന്നതിനാൽ ഗതാഗത തടസ്സമുണ്ടായില്ല. 

English Summary : Security officers rescued man who falls on track in Kaloor metro station

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com