ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തു കോളജുകൾ അടയ്ക്കുന്നത് സർക്കാരിന്റെ പരിഗണനയിൽ. വ്യാഴാഴ്‌ച ചേരുന്ന അവലോകന യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. യോഗത്തിന്റെ അജൻഡയിൽ കോളജ് അടയ്ക്കൽ ഉൾപ്പെടുത്തി.

കലാലയങ്ങൾ അടച്ചിടുന്ന കാര്യം ആലോചിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു പറഞ്ഞു. 'പഠനം ഓൺലൈനാക്കുന്ന കാര്യമാണ് പരിശോധിക്കുന്നത്. വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന സമിതിയുടെ നിർദേശംകൂടി പരിഗണിച്ചാവും തീരുമാനം. ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് അടച്ചിടാൻ പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകി'- മന്ത്രി അറിയിച്ചു. 

സ്കൂളുകൾക്കുള്ള നിയന്ത്രണം തുടരണോയെന്നു ഫെബ്രുവരി രണ്ടാംവാരം തീരുമാനിക്കും. ഒന്നു മുതൽ ഒൻപതു വരെ ക്ലാസുകാർക്ക് 21 മുതൽ രണ്ടാഴ്ചത്തേക്കു പഠനം വീണ്ടും ഓൺലൈനിലാക്കാൻ കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു. 

English Summary: Colleges in Kerala May Shut down due to Covid; Decision on Thursday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com