ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് മാനദണ്ഡം പാലിക്കാതെ കുടുംബശ്രീ തിരഞ്ഞെടുപ്പ്. ‌തിരുവനന്തപുരം കഴക്കൂട്ടത്ത് നടന്ന തിരഞ്ഞെടുപ്പില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 44 ശതമാനത്തിന് മുകളിലെത്തിയ ജില്ലയിൽ എല്ലാ പൊതുപരിപാടികളും കൂടിച്ചേരലുകളും കലക്ടർ നിരോധിച്ചിരിക്കെയാണ് ഇത്രയും പേരെ പങ്കെടുപ്പിച്ച് തിരഞ്ഞെടുപ്പ് നടത്തിയത്.

രണ്ടാഴ്ച മുന്‍പ് ചേര്‍ന്ന കോവിഡ് അവലോകനയോഗത്തിൽ കുടുംബശ്രീ തിരഞ്ഞെടുപ്പ് േകാവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താന്‍ സർക്കാർ തീരുമാനിച്ചിരുന്നു. രോഗവ്യാപനം ഉയര്‍ന്നിട്ടും തീരുമാനം പുനര്‍നിശ്ചയിക്കാത്തതാണ് വീഴ്ചയ്ക്ക് കാരണം.

English Summary: Covid rules breached at Kudumbashree Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com