ADVERTISEMENT

ന്യൂഡൽഹി ∙ ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസ് അജൻഡ ഉച്ചകോടിയിൽ സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടെലിപ്രോംപ്റ്റർ പണിമുടക്കിയതിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘ടെലിപ്രോംപ്റ്ററിനു പോലും ഇത്രയധികം നുണകൾ താങ്ങാനാവില്ല’ എന്നാണു രാഹുൽ ഹിന്ദിയിൽ ട്വീറ്റ് ചെയ്തത്. വലിയ പ്രതികരണമാണു ട്വീറ്റിനു കിട്ടുന്നത്.

അഞ്ചുദിവസത്തെ പരിപാടിയുടെ ആദ്യദിനത്തിലായിരുന്നു മോദിയുടെ പ്രസംഗം. സംസാരമധ്യേ ടെലിപ്രോംപ്റ്റർ പണിമുടക്കിയതോടെ മോദിയുടെ പ്രസംഗം മുറിഞ്ഞു. ഏതാനും സെക്കൻഡുകൾക്കു ശേഷം അദ്ദേഹം പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു. മോദിയുടെ പ്രസംഗം തടസ്സപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി. ടെലിപ്രോംപ്റ്റർ വിഷയവുമായി ബന്ധപ്പെട്ടു രാഹുലിന്റെ പഴയ വിഡിയോയും കോൺഗ്രസ് പ്രചരിപ്പിക്കുന്നുണ്ട്.

കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടുമ്പോഴും രാജ്യം സാമ്പത്തിക വളർച്ച നിലനിർത്തുന്നുണ്ടെന്നു മോദി പ്രസംഗത്തിൽ വ്യക്തമാക്കി. പ്രതീക്ഷകളുടെ പൂച്ചെണ്ടാണ് ഇന്ത്യ ലോകത്തിനു നൽകുന്നത്. രാജ്യത്തു പരിഷ്കാരങ്ങൾക്കുള്ള അവസരമായി കോവിഡിനെ ഉപയോഗപ്പെടുത്തി. ശരിയായ വിധത്തിലുള്ള പരിഷ്കരണ നടപടികളെ ആഗോള സാമ്പത്തിക വിദഗ്ധർ പ്രശംസിച്ചിട്ടുണ്ട്. കേവലം ഒരു വർഷത്തിനുള്ളിൽ ഇന്ത്യ 160 കോടി ഡോസ് കോവിഡ് വാക്സീൻ നൽകി. നിരവധി രാജ്യങ്ങളിലേക്കു മരുന്നുകൾ അയച്ചതുവഴി ദശലക്ഷക്കണക്കിനു മനുഷ്യജീവനുകൾ രക്ഷിക്കാനായെന്നും മോദി പറഞ്ഞു.

English Summary: Even teleprompter could not take so many lies: Rahul Gandhi after PM Modi’s Davos speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com