ADVERTISEMENT

വടകര ∙ കവിയും മാപ്പിളപ്പാട്ട് ഗാനരചയിതാവുമായ ഇരിങ്ങൽ കോട്ടക്കൽ ചേതസ്സിൽ എസ്.വി.ഉസ്മാൻ (76) അന്തരിച്ചു. വടകര കോട്ടയ്ക്കൽ ആര്യ വൈദ്യശാല ഏജൻസി നടത്തുകയായിരുന്നു. ആനുകാലികങ്ങളിൽ ഒട്ടേറെ കവിതകൾ എഴുതിയിട്ടുള്ള ഉസ്മാന്റെ മാപ്പിളപ്പാട്ടുകൾ ഏറെ പ്രസിദ്ധമാണ്.

എരഞ്ഞോളി മൂസ, പീർ മുഹമ്മദ് എന്നിവർ ആലപിച്ച ഹിറ്റ് ഗാനങ്ങളിൽ പലതും എസ്.വിയുടേതായിരുന്നു. അഞ്ചു പതിറ്റാണ്ടു മുൻപേ കവിതകൾ എഴുതി തുടങ്ങിയ ഉസ്മാൻ എഴുപതുകളിലാണ് മാപ്പിളപ്പാട്ട് രചനകളിലൂടെ കൂടുതൽ ശ്രദ്ധ നേടിയത്.

പ്രശസ്ത മാപ്പിളപ്പാട്ട് സംഗീതജ്ഞൻ എം.കുഞ്ഞിമൂസ, കവിയും ഗാന രചയിതാവുമായ പി.ടി.അബ്ദുറഹ്മാൻ എന്നിവരുമായി  അടുത്ത ബന്ധം കാത്തു സൂക്ഷിച്ചു. മധൂ വർണ പൂവല്ലേ..., ഇന്നലെ രാവിലെൻ നെഞ്ചത്തുറങ്ങിയ... തുടങ്ങിയ ഗാനങ്ങൾ മാപ്പിളപ്പാട്ട് ആസ്വാദകരുടെ ഇഷ്ട ഗാനങ്ങളായിരുന്നു. 

ഭാര്യ: ചെറിയ പുതിയോട്ടിൽ സുഹറ. മക്കൾ: മെഹറലി (കാലിക്കറ്റ് സർവകലാശാല), തസ്‌ലീമ, ഗാലിബ (സൗദി) , ഹുസ്ന. മരുമക്കൾ: ജമീല (അധ്യാപിക, കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹൈസ്കൂൾ ), ഷാനവാസ് (കുവൈത്ത്) ,റഷീദ് (സൗദി), ബെൻസീർ. സഹോദരങ്ങൾ: എസ്.വി.റഹ്മത്തുള്ള (റിട്ട. ഡപ്യൂട്ടി കലക്ടർ ),  പരേതരായ എസ്.വി.അബ്ദുറഹിമാൻ ,എസ്.വി.മഹമൂദ്.

English Summary: S.V. Usman passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com