കൊച്ചി∙ എറണാകുളം ജില്ലയിൽ കോവിഡ് സകല നിയന്ത്രണവും വിട്ടു കുതിക്കുന്നു. ജില്ലയിൽ ഇന്ന് 5953 പേർക്ക് രോഗം സ്ഥിരീകരിച്ചു. 44.59 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ടിപിആർ കൂടിയാണിത്.
ജില്ലയിൽ കോവിഡ് പരിശോധന നടത്തുന്ന രണ്ടിൽ ഒരാൾക്ക് വീതം രോഗബാധയുണ്ടായിട്ടും ആൾക്കൂട്ട നിയന്ത്രണമടക്കമുള്ള കടുത്ത നടപടികളിലേക്ക് ജില്ലാ ഭരണകൂടവും പൊലീസും കടന്നിട്ടില്ല. കൂടുതൽ പേർ രോഗബാധിതരായ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണുകളാക്കുന്നതടക്കമുള്ള നടപടികളും വൈകുകയാണ്.
English Summary: Covid case rise at Ernakulam