ക്ലസ്റ്റർ രൂപപ്പെട്ടാൽ സ്കൂൾ അടയ്ക്കണം, ഒൻപതാം ക്ലാസു വരെ ഓൺലൈൻ: മാർഗരേഖ

school-students-2
പ്രതീകാത്മക ചിത്രം.
SHARE

തിരുവനന്തപുരം∙ സംസ്ഥാനത്തു കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ സ്കൂൾ പ്രവർത്തനത്തിനുള്ള സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ഉത്തരവു പ്രകാരമുള്ള മാർഗരേഖ പ്രസിദ്ധീകരിച്ചു. ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ജനുവരി 21 മുതൽ ഓൺലൈൻ ക്ലാസുകൾ മാത്രമായിരുക്കുമെന്ന് മാർഗരേഖയിൽ പറയുന്നു.

ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾ 2 ആഴ്ച്ചത്തേക്കു സ്കൂളിൽ വരേണ്ട. അതിനു ശേഷം സാഹചര്യം വിലയിരുത്തി തുടർ നിർദേശങ്ങൾ നൽകും. 10, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് സ്കൂളുകളിൽ ക്ലാസ് തുടരും. സ്കൂളുകളിലെ ഓഫിസ് പതിവുപോലെ പ്രവർത്തിക്കും. എല്ലാ അധ്യാപകരും സ്കൂളുകളിൽ ഹാജരാകണം.

സെക്കൻഡറി, ഹയർ സെക്കൻഡറി സ്കൂളുകളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ അടച്ചിടാൻ അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

English Summary: Directions for online classes commencing from Jan 21

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA