ADVERTISEMENT

ലക്നൗ∙ യുപി നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തന്റെ സഹോദരഭാര്യയും സമാജ്‌വാദി പാർട്ടി അംഗവുമായ അപർണ യാദവ് ബിജെപിയിൽ ചേർന്നതിൽ പ്രതികരണവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ബിജെപിക്ക് നർമത്തിൽ കലർന്ന മറുപടി നൽകിയ അഖിലേഷ് പകരത്തിനു പകരമുള്ള ഈ കൂറുമാറ്റ മത്സരത്തിൽ മികച്ച വിലപേശലുമായി താൻ തന്നെയാണ് വിജയിച്ചു നിൽക്കുന്നതെന്നും പറഞ്ഞു. 

‘എസ്പിക്ക് മത്സരരംഗത്തിറക്കാൻ കഴിയാത്തവർക്ക് ബിജെപി ടിക്കറ്റു നൽകുന്നതിൽ നന്ദിയുണ്ട്. അപർണയ്ക്ക് ഞാൻ എല്ലാ ആശംസകളും നേരുന്നു, മാത്രമല്ല സമാജ്‌വാദി പാർട്ടിയുടെ ആശയങ്ങൾ ഇത്തരത്തിൽ വ്യാപിക്കുന്നതിൽ സന്തോഷമുണ്ട്. എനിക്കുറപ്പാണ് ഞങ്ങളുടെ പ്രത്യയശാസ്ത്രം അവിടെ എത്തുകയും അതുവഴി ജനാധിപത്യം പ്രസരിക്കുകയും ചെയ്യുമെന്ന്.’– അഖിലേഷ് പറഞ്ഞു.

യുപി മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടിയുടെ സ്ഥാപക നേതാവുമായ മുലായം സിങ് യാദവിന്റെ ഇളയ മകൻ പ്രതീക് യാദവിന്റെ ഭാര്യയാണ് അപർണ യാദവ്. 2017ലെ യുപി നിയമസഭ തിരഞ്ഞെടുപ്പിൽ ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. ഇന്നു രാവിലെയാണ് യുപി ഉപമുഖന്ത്രി കേശവ് പ്രസാദ് മൗര്യ, ബിജെപി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ് എന്നിവർ അപർണയെ ബിജെപി അംഗത്വം നൽകി സ്വീകരിച്ചത്. 

English Summary :Akhilesh Yadav's Cheeky Retort To BJP As It Gains His Relative Aparna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com