ADVERTISEMENT

കോഴിക്കോട്∙ കോണ്‍ഗ്രസ് നേതൃസ്ഥാനങ്ങളില്‍ ന്യൂനപക്ഷത്തിന് അര്‍ഹിച്ച പദവി നല്‍കിയില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പരാമര്‍ശത്തിന് പിന്നില്‍ പ്രത്യേക അജന്‍ഡയെന്ന് കെ.മുരളീധരന്‍ എംപി. മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രി ആക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്റെ താല്‍പ്പര്യം കണ്ടറിഞ്ഞാണ് കോടിയേരിയുടെ നീക്കം. സമുദായ സമവാക്യം കോണ്‍ഗ്രസ് എപ്പോഴും പാലിക്കാറുണ്ട്. കഴിവിനൊപ്പം സമുദായ സമവാക്യം കൂടി പരിഗണിച്ചാണ് കെ.സുധാകരനെ കെപിസിസി അധ്യക്ഷൻ ആക്കിയത്. താന്‍ മാറി നിന്നതും ഇതേ കാരണം കൊണ്ടാണെന്നും കെ.മുരളീധരന്‍ പറഞ്ഞു. കോടിയേരിയുടെ ലക്ഷ്യം പിണറായി വിജയനു ശേഷം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുകയാണെന്ന് മുരളീധരന്‍ കഴിഞ്ഞ ദിവസവും ആരോപിച്ചിരുന്നു.

English Summary: K Muraleedharan against Kodiyeri Balakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com