ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രിസഭായോഗം. നിയന്ത്രണങ്ങൾ സംബന്ധിച്ച് നാളെ ചേരുന്ന അവലോകന യോഗത്തിൽ തീരുമാനമെടുക്കും. കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടെന്ന് യോഗം വിലയിരുത്തി. ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ പര്യാപ്തമാണ്. 

ഫെബ്രുവരിയിലാണ് ഇത്രയും വർധന പ്രതീക്ഷിച്ചത്. എന്നാൽ അതു നേരത്തെയായി. നിലവിൽ 50 ശതമാനത്തോളം ഐസിയു, വെൻവെന്റിലേറ്റർ ഒഴിവുണ്ട്. മറ്റു രോഗങ്ങളുടെ ചികിത്സയ്ക്കു വരുന്നവരും പരിശോധയിൽ കോവിഡ് പോസിറ്റീവാകുന്നു. ഇത് പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.

ആൾക്കൂട്ടം ഒഴിവാക്കുന്നതിനുള്ള നിയന്ത്രണങ്ങളായിരിക്കും നാളെ ചേരുന്ന അവലോകന യോഗത്തിലെ പ്രധാന ചർച്ചാവിഷയം. സംസ്ഥാന വ്യാപകമായി കോളജുകൾ അടയ്ക്കുന്നതും പരിഗണിക്കും. കോളജുകൾ അടച്ചിടുന്നത് ആലോചിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു അറിയിച്ചിരുന്നു. 

English Summary: Kerala Cabinet meeting updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com